പ്രതിസന്ധി മറികടക്കാനായില്ലെങ്കില്‍ ഐഡിയ-വൊഡാഫോണ്‍ നിശ്ചലമാകും; മുന്നറിയിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

മുംബൈ: വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ട് ടെലികോം കമ്പനിയായ ഐഡിയ-വൊഡാഫോണ്‍. കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശിക ഒടുക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് വൊഡഫോണ്‍-ഐഡിയ അടച്ചുപൂട്ടുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയുടെ പ്രതികരണം. സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്. 53,038 കോടി രൂപയുടെ കുടിശ്ശിക ഒടുക്കുന്നതിന് സര്‍ക്കാര്‍ ആശ്വാസം നല്‍കാത്ത സാഹചര്യത്തില്‍ വോഡഫോണ്‍ ഐഡിയയുടെ ഭാവിയെക്കുറിച്ചുള്ള ചോദിങ്ങളോട് കൂടി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. … Read more