ഇറാഖില്‍പ്രക്ഷോഭം കത്തിപടരുന്നു; കൊല്ലപ്പെട്ടത് 500 ഓളം ആളുകള്‍

ടെഹ്റാന്‍: ഇറാഖില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ഇതുവരെ നടന്ന സമരങ്ങളില്‍ 500 ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയാണ് സമരം നടക്കുന്നത്. വെള്ളിയാഴ്ച മാത്രം ബാഗ്ദാദില്‍ നടന്ന പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യനെത്തിയ മാധ്യമപ്രവര്‍ത്തകരും സമരത്തിനിടെ മരണമടഞ്ഞിരുന്നു.രണ്ട് മാസമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചിരുന്നു.ഇറാഖിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ ഇടപെടുന്നുവെന്ന ആരോപണവും പ്രക്ഷോഭത്തിന്റെ ആക്കം കൂട്ടുന്നു.

അഞ്ചു ദിവസത്തിനുള്ളില്‍ യാതൊരു വിദേശ ഇടപെടലുമില്ലാതെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് ഇറാഖിലെ മുതിര്‍ന്ന ഷിയാ പുരോഹിതനായ ആയത്തുള്ള അലി അല്‍-സിസ്താനി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കില്‍ ഷിയാ പ്രസ്ഥാനം സ്വാധീനം ചെലുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: