‘കട്ടപ്പനയിലെ ഋത്വിക് റോഷന് മംഗല്യം; വിവാഹനിശ്ചയ ത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു

കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണികൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാവാന്‍ പോവുന്ന കാര്യം പുറംലോകം അറിയുന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 2003 മുതല്‍ ആണ് മലയാള സിനിമയില്‍ അറിയപ്പെട്ടു തുടങ്ങുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് ആദ്യമായി വിഷ്ണു തിരക്കഥ ഒരുക്കുന്നത്.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ഇതേ കൂട്ടുകെട്ടില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നു. അതിനൊപ്പം ചിത്രത്തിലെ നായകനായി അഭിനയിച്ചതോടെ വലിയ പിന്തുണയായിരുന്നു ലഭിച്ചത്. വിഷ്ണുവിന്റെ കരിയറിലെ നാഴികല്ല് എന്ന് വേണം കട്ടപ്പനയിലെ ഋത്വിക് റോഷനെ കുറിച്ച് പറയാന്‍. പിന്നീട് ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍, തുടങ്ങി ഒരുപാട് സിനിമകളില്‍ വിഷ്ണു അഭിനയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: