പടിഞ്ഞാറന്‍ അയര്‍ലണ്ടില്‍ കനത്ത നാശം വിതച്ച് ‘അതിയ’; കോര്‍ക്കിലും, ഷാനോനിലും വിമാനസര്‍വീസുകളും റദ്ധാക്കി

കോര്‍ക്ക്: പടിഞ്ഞാറന്‍ അയര്‍ലണ്ടില്‍ ആഞ്ഞടിച്ച അതിയ കൊടുങ്കാറ്റ് കോര്‍ക്കിലും, കെറിയിലും ജനജീവിതം ദുസ്സഹമാക്കി. ഇന്ന് രാവിലെ മുതല്‍ കാറ്റ് കുറഞ്ഞതോടെ ഇവിടെ നിലനിന്ന മുന്നറിയിപ്പ് റദ്ദാക്കിയതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കോര്‍ക്ക്, കെറി റൂട്ടുകളില്‍ മരങ്ങള്‍ കടപുഴകി, വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. കോര്‍ക്കിലും, ഷാനോനിലും വിമാന സര്‍വീസുകള്‍ റദ്ധാക്കിയതായി അറിയിപ്പുണ്ട്.

തെക്ക്-പടിഞ്ഞാറന്‍ കൗണ്ടികളില്‍ ഇന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇ എസ് ബി വൃത്തങ്ങള്‍ അറിയിച്ചു. മരങ്ങള്‍ വീണ് കിടക്കുന്നതിനാല്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോര്‍ക്ക്, കെറിയെ കൂടാതെ ലിമെറിക്കിലും കാറ്റ് ശക്തമായി. ഈ മേഖലകളില്‍ വാഹനമായോടിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

ഇന്നലെയാണ് കെറിയില്‍ സ്റ്റോം അതിയ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കാറ്റിന്റെ വേഗത 130 കിലോമീറ്റര്‍ ആയതോടെ കെറിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. പടിഞ്ഞാറന്‍ അയര്‍ലണ്ടില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കാറ്റിനെ തുടര്‍ന്ന് ആര്‍ക്കും അപായം സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: