ഭവന രഹിതർക്കായി ഹാപ്പെനി ബ്രിഡ്ജിൽ തൂക്കിയ  കോട്ടുകൾ  കൗണ്ടി കൗൺസിൽ നീക്കം ചെയ്തു

കഴിഞ്ഞ രണ്ടാഴ്ച മുൻപ്  വാം  ഫോർ വിൻറെർ 
‘Warm for Winter’ ആഹ്വാനത്തിന്റെ ഭാഗമായി  കോട്ടുകൾ  ഹാപ്പെനി  പാലത്തിൽ  ഭവനരഹിതർക്കു തണുപ്പുകാലത്ത്  ഒരു ആശ്വാസം ആകുമെന്ന്  കരുതി തൂക്കിയിടാൻ തുടങ്ങിയത്.  ഇന്നലെ ഡബ്ലിന് സിറ്റി കൌൺസിൽ ഈ   കോട്ടുകൾ  നീക്കം ചെയ്തിരുന്നു.  

ഡബ്ലിന് സിറ്റി കൗൺസിൽ തീരുമാനത്തെ ന്യായികരിച്ചു കൊണ്ട് കുറിപ്പ് ഇറക്കിയിരുന്നു ആരോഗ്യപരവും സുരക്ഷാപരവുമായുള്ള കാര്യങ്ങളിലാണ്   കോട്ടുകൾ  മാറ്റാൻ തീരുമാനിച്ചതെന്നാണ്  പറയുന്നത്   . . കോട്ടുകൾ  പാലത്തിൽ തുക്കിയത്  കാരണം സിറ്റിയിൽ തിരക്ക് കൂടിയതും ഒരു  കാരണമായി  കുറിപ്പിൽ ചൂണ്ടി കാണിക്കുന്നു .ഉപയോഗശൂന്യമായ   കോട്ടുകൾ  ചാരിറ്റിക്ക് കൊടുത്താൽ  അത് കൗണ്ടി കൌൺസിൽ വഴി ആവശ്യം ഉള്ള ആളുകൾക്ക് കൊടുക്കാൻ സാധിക്കുമെന്ന് കൗണ്ടി  കൌൺസിൽ  കുറിപ്പിൽ ചേർക്കുന്നു  . 


കൗണ്ടി കൗൺസിലിൻറെ ഈ നീക്കം ജനങ്ങളുടെ കയ്യിൽ    നിന്ന്   ഏറെ  വിമർശനങ്ങൾ  ഏറ്റു  വാങ്ങേണ്ടി വന്നു  പ്രത്യകിച്ചും ട്വിറ്റെർ  പോലെ ഉള്ള  സോഷ്യൽ മീഡിയയിൽ നിന്ന് .  കൗൺസിലിൻറെ  നടപടി വിനോദസഞ്ചാരികളുടെ കണ്ണിൽ  ഡബ്ലിന്റെ  പ്രതിച്ഛായയെ  പ്രതികൂലമായി  ബാധിക്കാൻ സാധ്യത  ഉള്ളത്    കൊണ്ടാണ് ഇങ്ങനെയുള്ള നടപടി എന്നൊക്കെയാണ് ജനങ്ങളുടെ പ്രതികരണം . അയർലണ്ടിലെ   ഭവന രഹിതരുടെ  എണ്ണം ഒക്ടോബറിലെ കണക്കുകൾ അനുസരിച്ചു 10514 ആണ് .  

Share this news

Leave a Reply

%d bloggers like this: