Wednesday, 16 June 2021

Archive

  1. മലയാളികൾ ഉൾപ്പെടെ 2000 ആളുകൾക്ക് ഇന്ന് ഐറിഷ് പൗരത്വം ലഭിച്ചു 

    Leave a Comment

    കെറി: 103 രാജ്യങ്ങളിൽ നിന്നായി അയർലണ്ടിൽ എത്തിയ  2000 -ത്തോളം ആളുകൾക്ക് ഇന്ന് ഐറിഷ് പൗരത്വം ലഭിച്ചു. കൗണ്ടി കെറിയിലെ കില്ലാർണി കൺവെൻഷൻ സെന്ററിലാണ് പൗരത്വ പ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.11:30 -നും, 2:30 -നും രണ്ടു തവണയായി ആണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.


    പോളണ്ടിൽ നിന്നുള്ള 317 പേർക്ക് പൗരത്വം ലഭിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള 169 പേർക്കാണ് പൗരത്വം ലഭിക്കുന്നത്.

    2011 മുതൽ ഇതുവരെ 145 പൗരത്വ പ്രതിജ്ഞ ചടങ്ങുകൾ നടന്നിട്ടുണ്ട്. ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾക്ക് ഐറിഷ് പൗരത്വം ലഭിച്ചിട്ടുണ്ട്.