അയർലണ്ടിൽ ഹൈ സ്പീഡ്  ബ്രോഡ്ബാൻഡ് പദ്ധതി വ്യാപിക്കുന്നു ;ആദ്യ ഘട്ടം കിൽകെന്നിയും ഗാൽവേയും  ഉൾപ്പെടെ 4 സ്ഥലങ്ങളിൽ

അയർലണ്ടിലെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി അവസാന ഘട്ടത്തിൽ. ആദ്യ ഘട്ടത്തിൽ കോർക്ക്, ലിമറിക്ക്, കിൽകെന്നി, ഗാൽവേ എന്നിവടങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്. 2021 ടെ പദ്ധതി പൂർത്തീകരിക്കാൻ ആണ് ലക്ഷ്യം ഇടുന്നത്. ഇതിനു വേണ്ടി രൂപീകരിച്ച നാഷണൽ ബ്രോഡ്ബാൻഡ് അയർലണ്ട് എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.


ഇത് കൂടാതെ പുതുതായി  മുപ്പത്തിയൊന്നു  നെറ്റ് വർക്ക് പോയിന്റുകൾ കൂടി  സ്ഥാപിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്.ഗ്രാമീണ മേഖലയിലെ 540000 വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഹൈ സ്പീഡ് ഇന്റർനെറ്റ്‌ ഉറപ്പാക്കുന്ന ഈ പദ്ധതിയെ  മുപ്പതുകളിൽ നടപ്പാക്കിയ സമ്പൂർണ വൈദ്യുതികരണ പദ്ധതിപോലെ ഒരു അഭിമാന പദ്ധതി പോലെയാണ് സർക്കാർ നോക്കി കാണുന്നത്.  3 ബില്ലിയൺ യൂറോയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രാഥമീക ഘട്ടത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ  തുക ചിലവ് വരുന്നതിനാൽ പല കോണുകളിൽ നിന്നും പദ്ധതിക്ക് എതിർപ്പ് ഉയർന്നതോടെ പദ്ധതി  ഉപേക്ഷിച്ച അവസ്ഥയിൽ ആയിരുന്നു. എന്നാൽ മന്ത്രി സഭ അന്തിമ  അനുമതി നൽകിയതോടെ നാഷണൽ ബ്രോഡ്ബാൻഡ് അയർലണ്ട് കമ്പനിയുമായി കരാർ ഒപ്പിട്ടു.ഇതോടെയാണ്   പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചത് . 


1500 പേജ് ഉള്ള കരാറിന്റെ വിശദമായി പുറത്തു വന്നിട്ടുണ്ട്. തൊണ്ണൂറ്റി അഞ്ചു ശതമാനം വീടുകൾക്ക് ഫൈബർ കണക്ഷനും ബാക്കി ഉള്ളവർക്ക് വയർ
ലെസ്സ് കണക്ഷനും ആണ് ലക്ഷ്യം ഇടുന്നത്.

The National Broadband Plan (NBP)  അയർലണ്ടിലെ ഗ്രാമീണ മേഖലകളിലെ ബ്രോഡ്ബാൻഡ് ലഭ്യത കുറവ് പരിഹരിക്കാൻ ഐറിഷ് ഗവർമെന്റ് നാളുകളായി നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ്. അയർലണ്ടിന്റെ ഭൂപ്രകൃതിയിലെ 80 ശതമാനത്തോളം  പ്രദേശങ്ങൾ ബ്രോഡ്ബാൻഡ് ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്ന  ബ്രോഡ്ബാൻഡ് ലഭ്യത ഇല്ലാത്ത സ്ഥലങ്ങളാണ്. അത്  കാരണം ആയിര കണക്കിന് വീടുകൾക്കും സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ലഭ്യത ഇല്ലാത്ത സാഹചര്യമാണ്.

Share this news

Leave a Reply

%d bloggers like this: