ഫിംഗ്ലാസ് മലയാളി ജോമോന്‍ പാറ‌പ്ലാക്കലിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍: ഫിംഗ്ലാസ് ചാള്‍‌സ്ടൗണില്‍ താമസിക്കുന്ന ജോമോന്‍ പാറ‌പ്ലാക്കലിന്റെ മാതാവ് ചിന്നമ്മ കുര്യാക്കോസ് (72) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മേലുകാവ് പയസ്മൗണ്ട് പള്ളിയില്‍ നടത്തപ്പെടുന്നതാണ്‌.പരേത മാറാമറ്റം കുടുംബാംഗമാണ്‌.പയസ് (മൂവാറ്റുപുഴ), ചാര്‍‌ലി (പയസ്മൗണ്ട്), റീന വാണിയപ്പുരക്കല്‍ (പൂഞ്ഞാര്‍), റോണി (പയസ്മൗണ്ട്), ജോമോന്‍ (ഫിംഗ്ലാസ്, അയര്‍ലണ്ട്), സിജോ (ന്യൂസിലാന്‍‌ഡ്) എന്നിവര്‍ മക്കളാണ്‌. ജോമോന്റെ ഭാര്യ സിനി ജോസ് ഡബ്ലിന്‍ മാറ്റര്‍ പബ്ലിക് ഹോസ്പിറ്റല്‍ ജീവനക്കാരിയാണ്‌.