2030 ലെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനു അയർലണ്ട് വേദിയാകാൻ സാധ്യത ;യൂറോ കപ്പിനു പുറമെ വേൾഡ് കപ്പും അയർലണ്ടിൽ എത്തുമോ ?

2030 ലെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനു അയർലണ്ട് വേദിയാകാൻ സാധ്യത.രണ്ടായിരത്തി മുപ്പത്തിലെ ലോക കപ്പ് മത്സരങ്ങൾക്ക് സംയുക്ത ആഥിത്യമരുളുന്നതിനു അയർലൻഡ്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് രാജ്യങ്ങൾ ശ്രമിക്കുന്ന വാർത്തകൾ പുറത്തു വന്നതോടെ അയർലണ്ടിലെ ഫുട്ബോൾ ലോകം ആഹ്ലാദത്തിൽ ആണ്.

അടുത്ത വർഷം നടക്കുന്ന യൂറോ കപ്പ് മത്സരങ്ങൾക്ക് ഡബ്ലിൻ വേദിയാകുന്നുണ്ട്. ഫിഫ അയർലൻഡിന്റെ ബിഡ് അംഗീകരിച്ചാൽ ഡബ്ലിൻ, വെബ്ലി,കാർഡിഫ്, ഗ്ലാസ്ഗോ എന്നിവടങ്ങളിൽ കളികൾ നടത്താൻ ആണ് തീരുമാനം.ഫൈനൽ മത്സരം വെബ്ലിയിൽ വച്ച് നടത്തും.

അയർലൻഡിന് കനത്ത വെല്ലുവിളി ഉയർത്തി ചൈനയും രംഗത്ത് ഉണ്ട്.അർജന്റീന, ഉറഗ്വ,ചിലി,പരാഗ്വ ടീമുകളും സംയുക്തമായി നടത്താൻ രംഗത്ത് ഉണ്ടെങ്കിലും പ്രധാന മത്സരം ഇംഗ്ലണ്ട് നേതൃത്വം നൽകുന്ന അയർലണ്ട് ഉൾപെട്ട കൂട്ടായ്മയും ചൈനയും തമ്മിലാണ്. 2022-ലെയും 2018-ലെയും ലോകകപ്പിനായി ഇംഗ്ലണ്ട് രംഗത്ത് ഉണ്ടായിരുന്നു. അവസാന ലാപ്പിൽ ആണു റഷ്യയും ഖത്തറും ആ ലോകകപ്പ് മത്സരങ്ങൾ ഇംഗ്ലണ്ടിൽ നിന്നു തട്ടി എടുത്തത്. അത്‌ വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ടി ആണു ഇത്തവണ സംയുക്തമായി വേദിക്കായി ശ്രമിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: