മേരി കുര്യാക്കോസിന്‌ അയര്‍ലണ്ട് മലയാളികള്‍ അന്ത്യയാത്രയേകി

ഡബ്ലിന്‍: താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്‌ ഡബ്ലിന്‍ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിചു.. തിങ്കളഴ്ച മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്നില്‍’ നടത്തപ്പെട്ടു . കാനഡയിലുള്ള മേരിയുടെ ഏക സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികളും വൈദീക ശ്രേഷ്ഠരും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ സംബന്ധിച്ചു.

കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരി മരണത്തിനായി തെരഞ്ഞെടുത്തത്.

Share this news

Leave a Reply

%d bloggers like this: