ഫിൻലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി 34 -കാരിയായ സന്നാ മാരി

ഹെൽസിങ്കി : ഫിൻലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി 34 -കാരിയായ സന്നാ മാരിനെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി(എസ്‌.ഡി.പി) തെരഞ്ഞെടുത്തു. മുൻ ഗതാഗതമന്ത്രിയായ  സന്നാ ഫിൻലൻഡ്‌ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാകും. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരികളിൽ ഒരാളും സന്നായായിരിക്കും. എസ്‌.ഡി.പി നയിക്കുന്ന മധ്യ ഇടത്‌ പഞ്ചകക്ഷി സഖ്യമാണ്‌ ഫിൻലൻഡ്‌ ഭരിക്കുന്നത്‌. തപാൽസമരം കൈകാര്യംചെയ്‌തതിലെ ഭിന്നതമൂലം സഖ്യകക്ഷിയായ സെന്റർ പാർടി പിന്തുണ പിൻവലിച്ചതിനാൽ ആന്റി റിന്നെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനാലാണ്‌ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടിവന്നത്‌. സെന്റർ പാർടി നേതാവ്‌ കാട്രി കൾമുനി പുതിയ … Read more