ഫിൻലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി 34 -കാരിയായ സന്നാ മാരി

ഹെൽസിങ്കി : ഫിൻലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി 34 -കാരിയായ സന്നാ മാരിനെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി(എസ്‌.ഡി.പി) തെരഞ്ഞെടുത്തു. മുൻ ഗതാഗതമന്ത്രിയായ  സന്നാ ഫിൻലൻഡ്‌ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാകും. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരികളിൽ ഒരാളും സന്നായായിരിക്കും.

എസ്‌.ഡി.പി നയിക്കുന്ന മധ്യ ഇടത്‌ പഞ്ചകക്ഷി സഖ്യമാണ്‌ ഫിൻലൻഡ്‌ ഭരിക്കുന്നത്‌. തപാൽസമരം കൈകാര്യംചെയ്‌തതിലെ ഭിന്നതമൂലം സഖ്യകക്ഷിയായ സെന്റർ പാർടി പിന്തുണ പിൻവലിച്ചതിനാൽ ആന്റി റിന്നെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനാലാണ്‌ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടിവന്നത്‌. സെന്റർ പാർടി നേതാവ്‌ കാട്രി കൾമുനി പുതിയ സർക്കാരിൽ ധനമന്ത്രിയാകും. സെന്റർ പാർടി നടപ്പാക്കിയ ചെലവുചുരുക്കൽ നയം അവസാനിപ്പിക്കും എന്ന്‌ വാഗ്ദാനം നൽകിയാണ്‌ കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌ഡിപി മത്സരിച്ചത്‌.

നിയുക്ത പ്രധാനമന്ത്രി സന്നാ മാരിനോട്  ചോദിച്ച ചോദ്യത്തിന്റെ മറുപടി ഇങ്ങനെ , ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങൾ മാറാൻ പോവുകയാണ്, എന്ത് തോന്നുന്നു?

“ഞാൻ ഇതുവരെ എന്റെ ജൻഡറിനെ കുറിച്ചോ പ്രായത്തെ കുറിച്ചോ ചിന്തിച്ചിട്ടു പോലുമില്ല”, അങ്ങനെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ്  ഞാൻ  വളർന്നുവന്നത്

ജനിക്കുമ്പോൾ മുതൽ മത്സരിക്കാനും ലിംഗപരമായും മതപരമായും ജാതിപരമായും വേർതിരിയപ്പെടാനും മാത്രം പരിശീലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ  ജീവിതത്തിലോട്ടു  വിരൽ ചൂണ്ടുന്ന ഉത്തരം  .

Share this news

Leave a Reply

%d bloggers like this: