ജീവിത നിലവാരത്തിൽ അയർലൻഡ് ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തെന്ന് UN റിപ്പോർട്ട്; സൂചിക രൂപപ്പെടുത്തിയതിൽ  അമർത്യാ സെന്നും 

ഐക്യരാഷ്ട്രസഭ  തയാറാക്കിയ മാനവ വികസന റിപ്പോർട്ടിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്. അയർലണ്ടിൽ  ജീവിക്കുന്ന എല്ലാവർക്കും  അഭിമാനിക്കാം ഈ റിപ്പോർട്ടിനെ ഓർത്തു. നോർവേ ആദ്യ സ്ഥനത് നിൽക്കുന്ന  റിപ്പോർട്ടിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ് .അമേരിക്ക പതിനാറാം സ്ഥാനത്താണ് ഈ പട്ടികയിൽ ഉള്ളത് .


ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.). ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ,  ആരോഗ്യം , ആയുർദൈയ്ർക്യം ,വിദ്യാഭ്യാസം  തുടങ്ങിയവ പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു. ഇതുകൊണ്ട് വികസനത്തിന്റെ മാനദണ്ഡമായി ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഐക്യരാഷ്ട്ര വികസന പദ്ധതി (United Nations Development Programme, ചുരുക്കം:യു.എൻ.ഡി.പി.) ആണ് എച്ച്.ഡി.ഐ. തയ്യാറാക്കുന്നത്.

അയർലണ്ടിലെ ആയുർദൈർക്യം 82  വയസ്സാകുമ്പോൾ ആദ്യ പട്ടികയിൽ ഉള്ള ഹോങ്കോങ്ങിൽ  അത് 85  വയസ്സാണ്  . ദേശിയ വരുമാനത്തിന്റെ കാര്യത്തിൽ അയർലൻഡ് പന്തിരണ്ടാം സ്ഥാനത്താണ്   €55,265അതേ സമയം ഒന്നാം സ്ഥാനത്തുള്ള ഖത്തറിന്റെ വരുമാനം €98,630

 ജീവിത നിലവാരം പട്ടികയിൽ അയർലണ്ട് വാൻ കുതിച്ചുചാട്ടമാണ് നടത്തുന്നത് . 2012 -2017  വരെ 13 സ്ഥങ്ങളാണ് അയർലണ്ട് ഈ റാങ്കിങ്ങിൽ മെച്ചപ്പെടുത്തിയത് .

മാനവ വികസന സൂചിക രൂപപെടുതിയത് അമർത്യാ സെന്നും, മെഹബൂബ് ഉള് ഹഖും ചേർന്നാണ് എന്നുള്ളത്   ഇന്ത്യക്കാർക്കും   അഭിമാനിക്കാവുന്ന കാര്യവുമാണ്

Share this news

Leave a Reply

%d bloggers like this: