അയർലണ്ടിൽ വാടക മരവിപ്പിക്കാൻ നടപടി അനിവാര്യം; ഫിനഗേലിനെ പ്രതിരോധത്തിലാക്കി സിൻഫിൻ

ഡബ്ലിൻ: അയർലണ്ടിൽ കുതിച്ചുയരുന്ന വാടക നിരക്ക് നിയന്ത്രിക്കാൻ ‘വാടക മരവിപ്പിക്കാൻ നടപടി ആവശ്യപെട്ട് പാർലമെന്റിൽ ഇന്ന് ചർച്ച. മൂന്നുവർഷത്തേക്ക് വാടക മരവിപ്പിക്കണം എന്നാണ് സിൻഫിന് ആവശ്യപ്പെടുന്നത്. ഇതിന് ഫിയാന ഫോളിന്റെ പിന്തുണയുമുണ്ട്. 2016 എൽ അയർലണ്ടിൽ ആരംഭിച്ച ‘റെന്റ് പ്രഷർ സോൺ’ എന്ന പദ്ധതിയിലൂടെ  രാജ്യത്തെ വാടകനിരക്കുകൾ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇരുപാർട്ടികളും ആരോപിക്കുന്നത്.

അയർലണ്ടിൽ ഭവന പ്രതിസന്ധി രൂക്ഷമാകുകയും, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വാടക കുത്തനെ ഉയരുകയും ചെയ്യുന്ന പ്രവണത തുടരുമ്പോൾ സർക്കാർ തലത്തിൽ കാര്യമായ നടപടികൾ കൈക്കൊണ്ടില്ലെന്ന് സിൻഫിൻ ആരോപണം ഉന്നയിച്ചു. വാടക നിരക്ക് കൂടുന്ന യൂറോപ്പ്യൻ രാജ്യങ്ങൾ എല്ലാം വാടക മരവിപ്പിക്കാൻ തയ്യാറായപ്പോൾ അയർലണ്ടിൽ ഹൗസിങ് മന്ത്രാലയം വാടക നിയന്ത്രണത്തിന് യാതൊരു പദ്ധതിയും ആവിഷ്കരിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു.

ജർമ്മനി പോലുള്ള രാജ്യങ്ങൾ അഞ്ചു വർഷക്കാലത്തേക്ക് വാടകമരവിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോയിരുന്നു. ഫിയാന ഫാൾ ഇക്കര്യം നേരെത്തെ ആവശ്യപ്പെട്ടപ്പോൾ ഈ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നനായിരുന്നു മന്ത്രി ലിയോ വരേദ്കറിന്റെ പ്രതികരണം. ഭവനരഹിതരുടെ എണ്ണം വർധിച്ചതും, സോഷ്യൽ ഹൗസിങ് യൂണിറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതും ലിയോ വരേദ്കർ നയിക്കുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: