ഒസിഐ കാർഡ്‌: വിദേശ മലയാളികൾക്ക്‌ ഇരുട്ടടി നൽകി എയര്‍ലൈനുകള്‍; സഹായത്തിനായി അമേരിക്കയിൽ കമ്മറ്റി രൂപീകരിച്ചു

ക്രിസ്‌തുമസ് പുതുവത്സര കാലത്ത് മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും സന്ദര്‍ശിക്കുവാന്‍ യുഎസിൽ നിന്ന്‌ കുടുംബവുമായി നാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യക്കാർക്ക്‌ ഇരുട്ടടി നല്‍കി എയര്‍ലൈനുകള്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി എയര്‍ ഇന്ത്യ, ഖത്തര്‍, കുവൈറ്റ്, ഇത്തിഹാദ് എന്നീ ഒട്ടേറെ എയര്‍ലൈന്‍സ് കമ്പനികള്‍ യാത്രക്കാരെ ഒസിഐ കാര്‍ഡ് പുതുക്കിയില്ല എന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയാണ്.

വിദേശ ഇന്ത്യക്കാരുടെ കാലങ്ങളായുള്ള ആവശ്യപ്രകാരമാണ് ആജീവനാന്ത വീസയായ ഒസി‌ഐ കാര്‍ഡ് അനുവദിച്ചത് ‘യു വീസ’ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ അമേരിക്കന്‍ പാസ്പോര്‍ട്ട്, പുതുക്കിയ പാസ്പോര്‍ട്ട്, ഒസിഐ കാര്‍ഡ് എന്നീ യാത്രാരേഖകളുണ്ടെങ്കില്‍ ഏത് വിമാനത്താവളത്തില്‍ നിന്നും ഏത് എയര്‍ലൈന്‍സിലും യാത്ര ചെയ്യാമായിരുന്നു. ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് 21 വയസിൽ താഴെയുള്ള കുട്ടികളേയും, 50 വയസിനു മുകളിലുള്ളവരേയും യാത്ര ചെയ്യുവാന്‍ അനുവദിക്കാതെ മടക്കി അയയ്ക്കുന്നത്.

യാത്രാ വിലക്കിനെതിരെ പ്രതികരിക്കുവാനും, ഒസിഐ.കാര്‍ഡ് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരികരിക്കാനും ഉത്തരങ്ങള്‍ നല്‍കുവാനുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി അനിയന്‍ ജോര്‍ജ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ദ്ധന്‍ ഷ്രിംഗ്‌ല, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി എന്നിവര്‍ക്ക് വിദേശ ഇന്ത്യക്കാര്‍ ഒപ്പിട്ട ഒരു ഓണ്‍‌ലൈന്‍ പരാതി നല്‍കുവാനും 2020 മാർച്ച്‌ 31 വരെ ഒസിഐ കാർഡിന്‍റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനും അഭ്യർഥിച്ചിട്ടുണ്ട്‌.

വിവരങ്ങള്‍ക്ക്: അനിയന്‍ ജോര്‍ജ് 908 337 1289.

Share this news

Leave a Reply

%d bloggers like this: