ഹോളിവുഡ് സിനിമയെ വെല്ലുവിളിക്കുന്ന രീതിയിൽ കവർച്ചക്കാരനെ പിടികൂടി ഗാർഡ

തിങ്കളാഴ്ച്ച രാത്രി M50-യിൽ നിർത്താതെ പോയ   കാറിനെ   അതിവേഗതയിൽ  പിന്തുടർന്നാണ്    കവർച്ചക്കാരനെന്നു  സംശയിക്കുന്ന  ആളെ ഗാർഡ പിടികൂടിയത് .ഏകദേശ 20  വയസ്സ് പ്രായം തോന്നിപ്പിക്കുന്ന കവർച്ചക്കാരൻ കഴിഞ്ഞ ദിവസങ്ങളിൽ കൗണ്ടി  ഡൗണിൽ  നടന്ന കൊള്ളയുടെ പ്രധാന  കണ്ണി  ആണെന്ന് കരുതപ്പെടുന്നു .


 സംഭവത്തെ കുറിച്ച് ഗാർഡ പറയുന്നത്  ഇങ്ങനെ . ദിവസേന  നടത്താറുള്ള  പട്രോളിങ്‌ന്റെ ഭാഗമായി  താലയിലുള്ള  റോസ്സഫീൽഡ്  അവന്യുവിൽ  ഈ കാറിനേയും  തടഞ്ഞു . സൈഡിലോട്ടു മാറ്റി നിർത്താൻ പറഞ്ഞപ്പോൾ നിർത്താതെ പായാൻ തുടങ്ങിയ  കാർ പട്രോളിങ്ങു് വന്ന രണ്ടു കാറിലും ഇടിച്ചു കൊണ്ടാണ് നീങ്ങിയത് .ഇതിൽ ഒരു  പോലീസുകാരൻ (ഗാർഡ ) വണ്ടി ഇടിക്കാതെ കഷ്ടിച്ചാണ് രക്ഷപെട്ടത് .അപ്പൊഴേക്കം   ഗാർഡ  എല്ലാ സ്റ്റേഷനുകള്ക്കും അലെർട് ആകുകയും  ,ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ഒരു കാർ ചെസ് ആണ് പിനീട്ട് നടന്നത് .കുറച്ചു കഴിഞ്ഞു  M50-യിൽ     ആയുധധാരികളായ ഗാർഡ കാറിനെ  തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു .വണ്ടിയിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു .

വണ്ടി ഓടിച്ചിരുന്ന ആളെ  താല ഗാർഡ സ്റ്റേഷനിൽ തടഞ്ഞു  വെച്ചിരിക്കുകയാണ്  ഇവിടെ വെച്ച് ഡ്രൈവറെ   24  മണിക്കൂർ ചോദ്യം   ചെയ്യുന്നത് ആയിരിക്കുയും  എന്നും ഗാർഡ കൂട്ടിച്ചേർക്കുന്നു . കാറിൽ വ്യാജ  രെജിസ്ട്രേഷൻ  പ്ലേറ്റുകളായിരുന്നു ഉണ്ടായിരുന്നത് അതും ഫോറൻസിക്  പരിശോനയ്ക്ക് വിട്ടിട്ടുണ്ട് 

Share this news

Leave a Reply

%d bloggers like this: