വിസ്ഫോടനം നിലയ്ക്കാതെ വൈറ്റ് ഐലൻഡ്; കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ ഇനിയും വൈകും

വെല്ലിങ്ടണ്‍: ന്യൂസിലാൻഡ്ലെ വൈറ്റ് ഐലൻഡിൽ ഇപ്പോഴും പ്രകമ്പനങ്ങൾ തുടരുന്നു. നിലവിൽ വിസ്‍ഫോടനം നടക്കുന്നതിനാല്‍ ദ്വീപില്‍ കുടുങ്ങി മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് എട്ട് പേരെയാണ്. പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മുപ്പതിലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പത്തു പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 47 പേരാണ് അഗ്നിപര്‍വത സ്‍ഫോടനം നടക്കുമ്പോള്‍ ദ്വീപില്‍ ഉണ്ടായിരുന്നത്. ഇനി കണ്ടെത്താനുള്ളത് എട്ട് പേരെയാണ്. ഇവരും മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. പ്രാദേശിക ഭാഷയില്‍ ‘വാക്കാരി’ എന്നറിയപ്പെടുന്ന അഗ്‍നിപര്‍വതമാണ് തിങ്കളാഴ്‍ച പൊട്ടിത്തെറിച്ചത്.

സ്വകാര്യ ഉടമസ്ഥതയിലുള്ള വൈറ്റ് ഐലന്‍ഡിലുണ്ടായ അഗ്നിപവര്‍വത സ്‍ഫോടനത്തില്‍ അപകടത്തില്‍പെട്ടത് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 47 പേരാണ് സ്‍ഫോടനം നടക്കുമ്പോള്‍ ദ്വീപിലുണ്ടായിരുന്നത്. ബ്രിട്ടന്‍, ജര്‍മനി, ഓസ്ട്രേലിയ, ചൈന, മലേഷ്യ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ന്യൂസീലന്‍ഡുകാരുമാണ് അപകത്തില്‍പെട്ടത്. 47 പേരില്‍ 24 പേര്‍ ഓസ്ട്രേലിയയില്‍ നിന്നുള്ളവരാണ്. യുഎസില്‍ നിന്നുള്ള ഒമ്പത് പേരും ജര്‍മനിയില്‍ നിന്ന് നാലുപേരുമുണ്ട്. ചൈനയില്‍ നിന്നും യുകെയില്‍ നിന്നും രണ്ടുപേര്‍ വീതമുണ്ട്. മലേഷ്യയില്‍ നിന്നുള്ള ഒരാളും ദ്വീപിലുണ്ടായിരുന്നു. അഞ്ച് ന്യൂസീലന്‍ഡ് പൗരന്‍മാരും അപകടത്തില്‍പെട്ടു.  

Share this news

Leave a Reply

%d bloggers like this: