വിസ്കിയിൽ വിസ്മയം തീർത്ത റിച്ചാർഡ് ഗൂഡിങ്ങിന്റെ ‘വിസ്കി ലൈബ്രറി’ ലേലത്തിനൊരുങ്ങുന്നു

കൊളറാഡോ: ലോകത്തിലെ എല്ലാ വിസ്കികളും ചേർത്തുവെച്ച ഏറ്റവും വിശാലമായ വിസ്കി ശേഖരം ലേലത്തിനൊരുങ്ങുന്നു. പെപ്സികോ ഉടമകളിൽ ഒരാളായിരുന്ന റിച്ചാർഡ് ഗൂഡിങ് 20 വർഷം കൊണ്ടാണ് സ്വന്തമായി ഒരു വിസ്കി ശേഖരം തയ്യാറാക്കിയത്. 2014 ഇൽ ഇദ്ദേഹംമരണപ്പെട്ടിരുന്നു. ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും വിലകൂടിയ മദ്യവും ഈ ലൈബ്രറിയിൽ ഉണ്ട്. 3900 ബോട്ടിലുകളിൽ ആയി വിസ്കി ലൈബ്രറിയിലുള്ള ശേഖരത്തിന് ലേലത്തിൽ ഒരു കോടി ഡോളർ വരെ വില ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

അടുത്തവർഷമായിരിക്കും ലേലം നടക്കുക. വിവിധ ബോട്ടിലുകളിൽ ആയി സൂക്ഷിച്ച വിസ്കികളുടെ ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഓൺലൈൻ ലേലത്തിലൂടെ ആയിരിക്കും വില്പന നടത്തുക. ഒരു മനുഷ്യായുസിൽ തയ്യറാക്കാവുന്ന ഏറ്റവും വലിയ വിസ്കി ശേഖരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്

Share this news

Leave a Reply

%d bloggers like this: