ഇന്റർനെറ്റ് റേഡിയോ കേരളയുമായി കേരള സർക്കാർ ; ശ്രോതാക്കൾക്ക് മുന്നിലെത്തുന്നത് അമ്പതോളം പരിപാടികൾ

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഇന്‍റർനെറ്റ് റേഡിയോ കേരള, മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വെച്ച് ഉദ്ഘാടനം ചെയ്തു. ലോക മലയാളികൾക്ക് കേരളത്തിന്‍റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ റേഡിയോ കേരള തുടങ്ങുന്നത്. പുതുമയുള്ള അൻപതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കൾക്ക് മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാർത്തകളുമുണ്ട്. https://radio.kerala.gov.in/ ൽ ഓൺലൈനായി റേഡിയോ പരിപാടികൾ കേൾക്കാം. വി.കെ. … Read more