മഞ്ഞിൽ പുതഞ്ഞു അയർലൻഡ്‌; താപനില -5 വരെ താഴ്‌ന്നേക്കുമെന്ന് മെറ്റ് ഏറാൻ

ഡബ്ലിൻ: ഈ വാരാന്ത്യം വരെ താപനില കുത്തനെ താഴ്ന്ന് അയർലണ്ടിൽ കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. ശക്തമായ ശീതക്കാറ്റും ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം. അടുത്ത രണ്ടു ദിവസങ്ങളിൽ താപനില -5 ഡിഗ്രിവരെ താഴ്‌ന്നേക്കും. വടക്ക് -പടിഞ്ഞാറൻ മേഖലകളിൽ ആയിരിക്കും മഞ്ഞു വീഴ്ച ശക്തമാക്കുക. തണുപ്പിന്റെ കാഠിന്യം കൂടുമെന്നതിനാൽ മോട്ടോറിസ്റ്റുകൾക്കും മുന്നറിയപ് നൽകിയിട്ടുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവരും, പ്രായമായവരും, അസ്മ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖകൾ ഉള്ളവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന ആരോഗ്യ അറിയിപ്പും നല്കയിട്ടുണ്ട്. … Read more