ഓ.സി.ഐ  കാർഡും  പൗരത്വ ബില്ലും  ?

 ഇന്ത്യൻ വംശജരായിട്ടുള്ള  വിദേശ പൗരന്മാർക്ക് ഏതാണ്ട് N.R.I -ക്ക് തുല്യമായ അവകാശങ്ങൾ നല്കുന്നതാണ് ഓ.സി.ഐ കാർഡ്. ഇന്ത്യയിലേക്ക്  എല്ലാ കാലത്തേക്കും വിസ ഇല്ലാതെ പോയി വരാനുള്ള അവകാശവും,പഠിക്കാനുള്ള അവകാശവും ,  ജോലി ചെയ്യാനുള്ള അവകാശവും  ,കൃഷിസ്ഥലം ഒഴികെയുള്ള  വസ്തുക്കൾ വാങ്ങാനും വിൽക്കാനും ഉള്ള അവകാശവുമാണ്  ഓ.സി.ഐ കാർഡ് തരുന്നത് .   ഓ.സി.ഐ  പദവി ഉള്ളവർക്ക് വോട്ട് ചെയ്യാൻ  ആവില്ല.

  പുതിയ പൗരത്വ ബിൽ പ്രകാരം ഓ.സി.ഐ  പദവി  ഉള്ളവരുടെ അവകാശങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉളളത്?.


 ബില്ലിലെ  പുതിയ കാര്യങ്ങൾ  ആദ്യം പറയാം .  പൗരത്വ  ഭേദഗതി ബില്ലു  പ്രകാരം ഗവർമെന്റിന് ഓ.സി.ഐ കാർഡ് റദ്ദു ചെയ്യാൻ  പറ്റും  . അങ്ങനെ റദ്ദു ചെയ്യപ്പെടുന്ന അവസ്ഥ വന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഓ സി ഐ കാർഡ് ഹോൾഡർ രാജ്യം വിടേണ്ട വരും . ഇന്ത്യയ്ക്ക് വെളിയിൽ  താമസിക്കുന്നവർക്ക് ഇൻഡ്യയിലേക്ക്  പോകാനും  ബുദ്ധിമുട്ടേണ്ട വരും .പൗരത്വ  ബില്ലിൽ പുതിയതി ഓ സി ഐ കാർഡ് ക്യാൻസൽ ചെയ്യാൻ  ഒരു പുതിയ വകുപ്പ് കൂടെ ചേർക്കുന്നു  ഓ സി ഐ കാർഡുള്ള ഇന്ത്യൻ വംശജരാണെങ്കിൽ  ഇന്ത്യയിലെ  ഏതെങ്കിലും നിയമത്തെ അനുസരിക്കാതിരുന്നാൽ (കേന്ദ്ര ഗവണ്മെന്റ്  പ്രഖ്യാപിക്കുന്ന ) അവരുടെ ഓ.സി.ഐ കാർഡ് റദ്ദ് ചെയ്യും .ഏതൊക്കെ നിയമങ്ങൾ എന്ന് ബില്ലിൽ പറയുന്നില്ല ,ആ പറയാതിരിക്കുന്നതാണ് നമ്മളുടെ പ്രശ്നവും; കാരണം അതെന്തുമാവാം .


ഉദാഹരണത്തിന് നമ്മൾ  കേന്ദ്ര ഗവർമെന്റിനെ  നയത്തെ എതിർത്ത് സോഷ്യൽ മീഡിയയിൽ
ഒരു പോസ്റ്റ് ഇട്ടാൽ  അത് രാജ്യദ്രോഹം ആണെന്ന് ആരെങ്കിലും കേസ് കൊടുത്താൽ.അതിന്റെ പേരിൽ  നമ്മളുടെ  ഓ  സി ഐ കാർഡ് റദ്ദു ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ല.
 കേന്ദ്ര സർക്കാരിനെ  വിമർശിച്ചു    Time മാഗസിനിൽ  ലേഖനം എഴുതിയ ബ്രിട്ടനിലെ  ആതീഷ് തസീറിന്റെ ഓ സി ഐ കാർഡ് കേന്ദ്ര സർക്കാർ റദ്ദു ചെയ്തിരുന്നു. ഇതിനെതിരെ പെൻ  അമേരിക്ക  വൻ  വിമർശനവുമായി രംഗത്ത് വന്നിരുന്നു .ഇങ്ങനെ  ഏകപക്ഷീയമായ തീരുമാനങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ പോലും ബാധിക്കാൻ സാധ്യത ഉള്ളതാണ് . പ്രവാസികൾക്ക് ഇന്ത്യയുടെ വളർച്ചയിൽ  പങ്കു ചേരാനുള്ള അവസരമായാണ് ഇതു പോലുള്ള ബില്ലുകളിലൂടെ നഷ്ടപ്പെടുത്തുന്നത്

പൗരത്വ  ബിൽ സുപ്രീം കോടതിയിൽ എത്തുമോ ?

പൊതുവേ ഇന്ത്യയിൽ താമസിക്കുന്ന ആളുകളുടെ മൗലിക  അവകാശങ്ങൾ  ലങ്കിച്ചാൽ  ഹൈ കോടതിയെയോ സുപ്രീം കോടതിയെയോ നമ്മൾക്ക്  സമീപിക്കാം . ഒരു പൊതുതാത്പര്യ ഹർജിയായിടൂ (PIL )  അല്ലെങ്കിൽ വ്യക്തിയുടെ  മൗലിക അവകാശങ്ങൾ ലംഖിച്ചു എന്നു  എന്നുള്ള   പരാതിയുമായി  നമ്മൾക്ക് കോടതിയെ സമീപിക്കാവുന്നതാണ് .ഭരണഘടനാ പ്രകാരം മൗലിക  അവകാശങ്ങൾ  പൗരന്മാർ അല്ലാത്ത ആളുകൾക്ക് ഉണ്ട് .ഉദാഹരണത്തുന്നു ആർട്ടിക്കിൾ 21 പ്രകാരം അന്തസത്തയുള്ള ഓട് ജീവിതം ജീവിക്കാൻ ഇന്ത്യയിൽ ഉള്ളപ്പോൾ എല്ലാവർക്ഉം  അവകാശം ഉണ്ട്  .ഓ സി ഐ കാർഡ് വെച്ച് നമ്മൾക്ക് ഇൻഡ്യയിലോട്ടു വരാനും വെളിയിലോട്ടു പോകാനും  ഉള്ള സ്വാതന്ത്ര്യം  മൗലിക അവകാശങ്ങളിൽ ഉണ്ട് .
ഈ പൗരത്വ  ബില്ലിനെ തന്നെ ആർട്ടിക്കിൾ 14  (രാജ്യത്തിനകത്തും സ്ഥിര താമസമാക്കിയ ആരെയും വിവേചനം ചെയ്യാൻ പാടില്ല ) .  ഈ കാര്യങ്ങളൊക്കെ വെച്ച്  കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റും  എന്ന  ശുഭ പ്രതീക്ഷയാണ്  നമ്മൾക്കുള്ളത്.

Share this news

Leave a Reply

%d bloggers like this: