പുതിയൊരു രാജ്യം കൂടി പിറവിയെടുക്കുന്നു;’ബോഗൺവില്ലെ’ഇനി സ്വതന്ത്ര രാജ്യം

പാപ്പുവ ന്യൂഗിനിയ: പുതിയൊരു രാജ്യമാകാൻ നടന്ന ഹിതപരിശോധനയിൽ പെസഫിക് പ്രദേശത്തെ പാപ്പുവ ന്യൂഗിനിയയിൽ ഉൾപ്പെടുന്ന ബോഗൺവില്ലെ പ്രദേശത്തെ 98 ശതമാനം ആളുകളും ‘ബോഗൺവില്ലെ’ പുതിയൊരു രാജ്യമാകണമെന്ന് വിധിയെഴുതി. ജനഹിതം അനുകൂലമായെങ്കിലും പുതിയ രാജ്യമാകാന്‍ ഇനിയും കടമ്പകളുണ്ട്.

ബോഗെയ്‍ന്‍ വില്ലയുടെയും, പാപ്പുവ ന്യൂഗിനിയുടെയും നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമെ സ്വാതന്ത്ര്യം സംബന്ധിച്ച് തീരൂമാനമാകൂ. നേതാക്കളുടെ ചര്‍ച്ചയിലുണ്ടാകുന്ന തീരുമാനം പാപ്പുവ ന്യൂഗിനി പാര്‍ലമെന്‍റിന്‍റെ പരിഗണയ്‍ക്ക് വെക്കും. കടമ്പകളെല്ലാം കടന്ന് സ്വതന്ത്ര രാജ്യമാകാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലുമെടുക്കും. രണ്ടാഴ്‍ച നീണ്ടുനിന്ന വോട്ടിങ്ങില്‍ 85 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.

2001-ല്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരമാണ് ഈ വര്‍ഷം ജനഹിത പരിശോധന നടത്തിയത്. ആഭ്യന്തര കലാപത്തില്‍ ബോഗെയ്‍ന്‍വില്‍ ദ്വീപസമൂഹത്തില്‍ 20000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. രണ്ടാം മഹായുദ്ധത്തിന് ശേഷം ഓഷ്യാന മേഖലയിലുണ്ടായ ഏറ്റവും വലിയ പോരാട്ടമായിരുന്നു ഇത്. മാതൃരാജ്യമായ പാപ്പുവ ന്യൂഗിനിയുടെ കിഴക്ക് ഭാഗത്തായാണ് ബോഗൺവില്ലെ ദ്വീപുകള്‍. 1980കളുടെ അവസാനമാണ് ബോഗെയ്‍ന്‍വില്ലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രധാന ചെമ്പ് ഖനിയായ പംഗുനയിലെ വരുമാനം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് സ്വാതന്ത്ര്യ പോരാട്ടത്തിലേക്കെത്തിയത്. പാപ്പുവ ന്യൂഗിനിയ സ്വതന്ത്രമാകുന്നതിന് മുമ്പ് ഓസ്ട്രേലിയയുടെ ഭരണത്തിലായിരുന്നു.1975-ലാണ് പാപ്പുവ ന്യൂഗിനിയ സ്വതന്ത്ര രാജ്യമായത്.

Share this news

Leave a Reply

%d bloggers like this: