കരുതിയിരിക്കുക: ഡബ്ലിനിൽ കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്നതായി ഐറിഷ് വാട്ടർ മുന്നറിയിപ്പ്…

ഡബ്ലിൻ: ഡബ്ലിനിൽ ജലലഭ്യത കുറഞ്ഞതായി ഐറിഷ് വാട്ടർ മുന്നറിയിപ്പ്. ഈ വർഷം കുടിവെള്ളത്തിന്റെ ആവശ്യകത ഇരട്ടിച്ചതോടെ ഡബ്ലിൻ മേഖലകളിൽ ജലദൗർലഭ്യം നേരിട്ടേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നിലവിൽ 10 മില്യൻ ലിറ്റർ കുടിവെള്ളം ദിനംപ്രതി ആവശ്യമായി വരുന്നുണ്ട്.

ഡബ്ലിനിലെ ജലവിതരണ പ്ലാന്റുകളിൽ അറ്റകുറ്റപ്പണികൾ നടന്നുവരുന്നതിനാൽ കുടിവെള്ള ലഭ്യത കുറഞ്ഞതാണ് ഇപ്പോൾ നേരിടുന്ന ജല ദൗർലഭ്യത്തിന് കാരണം. ഈ സീസണൽ വെള്ളം പാഴാക്കരുതെന്നാണ് കൗൺസിലുകളും, ഐറിഷ്വാട്ടർ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പ്. വെള്ളം ദുരുപയോഗപ്പെടുത്തുന്നവരെ കണ്ടെത്തിയാൽ പിഴയും ഒടുക്കേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: