മുബൈയിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കണ്ണൻ ഗോപിനാഥൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

മുംബൈ: ദേശീയ പൗരത്വ ബില്ലിനെതിരെ മുംബൈ മറൈന്‍ഡ്രൈവില്‍ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണന്‍ ഗോപിനാഥന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയുടെ നടപ്പാക്കല്‍ രീതിയും ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിക്കപെട്ടത്.

ഭാരത് ബച്ചാവോ ആന്ദോളനിലെ ഫിറോസ് മിതിബോര്‍വാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (ടിസ്) ഫഹദ് അഹമ്മദ്, അഖില്‍ ഭാരതീയ പരിവാറിലെ അമോല്‍ മാദം, ഓള്‍ ഇന്ത്യ തന്‍സീം ഇന്‍സാഫിലെ നസീറുള്‍ ഹഖ്, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സിലിലെ എം എ ഖാലിദ് എന്നിവരടക്കമുള്ള പൊതുപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റിഡിയിലെടുത്ത്. ഇവരെ മറൈന്‍ ഡ്രൈവ് പൊലീസ് സ്‌റ്റേഷനിലേയ്ക്കാണ് കൊണ്ടുപോയത്. പ്രത്യേക പദവി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കാശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് ദാദ്ര നഗര്‍ഹവേലി കളക്ടര്‍ ആയിരുന്ന കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജി വച്ചത്.

Share this news

Leave a Reply

%d bloggers like this: