ബ്രിട്ടനെ നയിക്കാൻ വീണ്ടും ബോറിസ്; ജനുവരി 31ഓടെ ബ്രെക്സിറ്റ്‌ നടപ്പാകും

ലണ്ടൻ: ചരിത്രവിജയം നേടി ടോറികൾ യുകെ യിൽ ഭരണത്തുടർച്ചയിലേക്ക്. നേരത്തെ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുമായാണ് കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയത്. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞതവണത്തേതിനെക്കാള്‍ അമ്പതിനടുത്ത് സീറ്റുകള്‍ അധികം നേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. കൺസർവേറ്റുകൾ‌ ഇതിനോടകം 358 സീറ്റുകൾ നേടിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയമാണ് … Read more