കോര്‍ക്കില്‍ ക്രിസ്തുമസ്-പുതുവത്സാരാഘോഷങ്ങൾ

കോർക്ക്: കോർക്ക് സിറോ-മലബാർ ചർച്ചിന്റെ ഇടവക ദിനവും ക്രിസ്തുമസ്-പുതുവത്സാരാഘോഷങ്ങളും 2020 ജനുവരി 4 ശനിയാഴ്ച് നടത്തപ്പെടും. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സെന്റ് ഫിൻബാർസ് ജി എ എ ഹാളിൽ ആയിരിക്കും ആഘോഷപരിപാടികൾ അരങ്ങേറുക. ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് കോർക്ക് സിറോ-മലബാർ ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാപരിപാടികൾ ആരംഭിക്കും. കുട്ടികളും, യുവജനങ്ങളും മുതിർന്നവരും ഒന്നിച്ചു അണിനിരക്കുന്ന സംഗീത പരിപാടികളും, നൃത്ത-നൃത്യങ്ങളും ഈ വർഷത്തെ പരിപാടികളുടെ മാറ്റ് വർദ്ധിപ്പിക്കും. അഞ്ചുമണിക്ക് ചേരുന്ന പൊതുസമ്മേളനം കൊർക്ക് ആൻഡ് … Read more