ക്ലെയിം നിരക്ക് കുറഞ്ഞിട്ടും പ്രീമിയത്തിൽ വൻ വർദ്ധനവ് വരുത്തി അയർലണ്ടിലെ ഇൻഷുറൻസ് കമ്പനികൾ

ഇൻഷുറൻസ് ക്ലെയിം നിരക്കിൽ കുറവ് വന്നിട്ടും പ്രീമിയം തുകയിൽ വൻ വർദ്ധനവ് വരുത്തി അയർലണ്ടിലെ ഇൻഷുറൻസ് കമ്പനികൾ. 2009 തൊട്ടു 2018 വാരെ ഉള്ള കാലയളവിൽ 2.5 ശതമാനം ആണ് ക്ലെയിമിൽ കുറവ് വന്നത്. എന്നിട്ടും ഇതേ കാലയളവിൽ ഇൻഷുറൻസ് പ്രീമിയം കമ്പനികൾ വർധിപ്പിച്ചത് 42 ശതമാനം ആണ് എന്ന് പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. സെന്ററൽ ബാങ്ക് ആണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകൾ പുറത്തു വിട്ടത്.

ഇൻഷുറൻസ് കമ്പനികളുടെ കഴിഞ്ഞ വർഷത്തെ മാത്രം ലാഭത്തിൽ ശരാശരി 9 ശതമാനം വർധനവ് ഉണ്ടായി എന്നും സെൻട്രൽ ബാങ്ക് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.ഇത് ബ്രിട്ടനിലെ കമ്പനികൾ നേടുന്ന ലാഭത്തിന്റെ ഇരട്ടിയോളം വരും.

പുറത്തു വന്ന കണക്കുകൾ പ്രകാരം ഈ കാലയളവിൽ ശരാശരി ക്ലെയിം തുക 437 യൂറോയിൽ നിന്ന് 426 യൂറോയായി കുറഞ്ഞപ്പോൾ ഇതേ കാലയളവിൽ പ്രീമിയം തുക 498 യൂറോയിൽ നിന്ന് 708 യൂറോയായി വർദ്ധിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിലെ പുറത്തു വന്ന കണക്കുകൾ പ്രകാരം ക്ലെയിം തുകയിൽ 14 ശതമാനത്തിന്റെ കുറവ് വന്നപ്പോൾ 62 ശതമാനമാണ് പ്രീമിയം തുക കമ്പനികൾ കൂട്ടിയത്.

റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നു കമ്പനികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി അയർലണ്ട് ഫിനാൻസ് & ഇൻഷുറൻസ് മന്ത്രി മൈക്കിൾ ഡി ആർസി രംഗത്ത് വന്നു. പുറത്തു വന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നത് ആണ് എന്നും സർക്കാർ പുതിയ ജുഡീഷ്യൽ കൗൺസിൽ രൂപീകരിച്ചു കമ്പനികളുടെ ഈ പകൽ കൊള്ള അവസാനിപ്പിക്കണം എന്നും രാജ്യ വ്യാപകമായി ആവശ്യം ഉയർന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: