Saturday, July 11, 2020

കുട്ടികളുടെ ഓ.സി.ഐ കാർഡ് പുതുക്കൽ, അടുത്ത ജൂൺ വരെ ഇളവ് 

Updated on 18-12-2019 at 2:38 pm

Share this news

20 വയസു വരെയുള്ളവരും, 50 വയസു കഴിഞ്ഞവരും  പാസ്പോർട്ട്  പുതുക്കുമ്പോൾ ഓ.സി.ഐ കാർഡ് പുതുക്കണമെന്ന നിബന്ധനയിൽ ഇളവ്. 20 -നു മുമ്പും 50 – ശേഷവും വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒപ്പം ഓ.സി.ഐ കാർഡും പുതുക്കണമെന്നാണ് 2005 മുതലുള്ള നിയമം. എങ്കിലും അത് വിമാനത്താവളങ്ങളിൽ കർശനമായി നടപ്പാക്കി തുടങ്ങിയപ്പോൾ പല പ്രവാസികളുടെയും കുടുംബ സമേതമുള്ള യാത്രകൾ മുടങ്ങിയിരുന്നു.

ഇതോടെ 2020 ജൂൺ വരെ ഈ നിയമത്തിൽ ഇളവ് പ്രഖാപിച്ചിട്ടുണ്ട്. ഓ.സി.ഐ കാർഡും പഴയ പാസ്സ്പോർട്ടും കൈവശം വെയ്ക്കണമെന്നാണ് വ്യവസ്ഥ.കഴിയുന്നതും വേഗം ഓ.സി.ഐ കാർഡുകൾ നിയമം അനുസരിച്ചു പുതുക്കണമെന്നും നിർദ്ദേശം ഉണ്ട്.

comments


 

Other news in this section
WhatsApp chat