6000 വർഷങ്ങൾക്ക് മുൻപ് ജീവിച്ച സ്കാൻഡിനേവിയെൻ സ്ത്രീയെ കണ്ടെത്തി ഗവേഷകർ

കോപ്പൻഹേഗൻ: ശിലായുഗത്തിൽ ജീവിച്ച വനിതയെ ഡി എൻ എ പരിശോധനയിലൂടെ ശാസ്ത്രക്ജർ തിരിച്ചറിഞ്ഞു. ഒരു പുരാതന ‘ച്യൂയിംഗ് ഗം-ത്തില്‍’ പതിഞ്ഞ അവരുടെ പല്ലിന്‍റെ അടയാളമാണ് ശാസ്ത്രജ്ഞരേ സഹായിച്ചത്. പല്ലിന്‍റെ അടയാളത്തിലൂടെ അവരുടെ ഡിഎൻ‌എ-യും അതിലൂടെ ജനിതക കോഡ് മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. മനുഷ്യന്‍റെ എല്ലില്‍നിന്നല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കളിൽ നിന്ന് പുരാതന മനുഷ്യന്‍റെ ജീന്‍ വേർതിരിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തിയ സ്ത്രീയ്ക്ക് കറുത്ത നിറവും, ഇരുണ്ട തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളും ഉണ്ടായിരിക്കാം എന്നുമാണ് അനുമാനം. മനുഷ്യാവശിഷ്ടങ്ങൾ … Read more