പൗരത്വ ഭേദഗതി ബില്ലിലെ ആശങ്ക; ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കില്ലെന് കേരളം

തിരുവനന്തപുരം: ദേശീയ പൗരത്വ പട്ടികയും (എൻആർസി) പൗരത്വ ഭേദഗതി നിയമവുമായും ബന്ധപ്പെട്ട് ആശങ്കകൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ, ദേശീയ ജനസംഖ്യാ പട്ടികയുടെ (നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ) നടപടികൾ കേരളം നിർത്തിവച്ചു. എന്നാൽ പത്തുവർഷത്തിൽ ഒരിക്കൽ നടത്തുന്ന സ്ഥിതിവിവര കണക്കുകൾ രേഖപ്പെടുത്തുന്ന സെൻസെസ്നോട് സഹകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 2019 ലെ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല.

ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്‍റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്ന പശ്ചിമ ബംഗാൾ സർക്കാർ നേരത്തെ എൻപിആർ നടപടികൾ നിർത്തിവച്ചിരുന്നു. ഛത്തീസ്‌ഘഡും നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ തയ്യാറാക്കുന്നതിൽ നിന്നും വിട്ടു നിന്നേക്കും.

Share this news

Leave a Reply

%d bloggers like this: