ചരിത്രത്തിലാദ്യമായി നോത്രദാം കത്തീഡ്രലില്‍ ഇത്തവണ ക്രിസ്മസ് ആഘോഷം ഇല്ല

പാരീസ്: ഫ്രാന്‍സിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ 1803-ന് ശേഷം ആദ്യമായി ക്രിസ്മസ് ആഘോഷം നടത്തുകയില്ല. കത്തീഡ്രലിന്റെ ഗോപുരവും മേല്‍ക്കൂരയുടെ സിംഹഭാഗവും എട്ട് മാസം മുന്‍പുള്ള തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ലോകമഹായുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും ക്രിസ്മസ് ആഘോഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോയ ചരിത്രമാണ് നോത്രദാം കത്തീഡ്രലിനുള്ളത്. ഇത്തവണ അടുത്തുള്ള സെന്റ് ജെര്‍മന്‍ അലക്‌സൂറിയോസ് ഗോത്തിക് ചര്‍ച്ചിലാണ് മിഡ്‌നൈറ്റ് മാസ്സും, പ്രാര്‍ത്ഥനയുമടക്കം മറ്റു ക്രിസ്മസ് ആഘോഷങ്ങളെല്ലാം നടക്കുക. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി … Read more