കോർക്ക് സീറോ- മലബാർ ചർച്ചിന് ചാരിറ്റി രെജിസ്ട്രേഷൻ .

കോർക്ക് സീറോ-മലബാർ ചർച്ചിന് ചാരിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ (CRA) രെജിസ്ട്രേഷൻ അനുവദിക്കപ്പെട്ടു. അയർലണ്ടിൽ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സംവിധാനങ്ങൾ, സ്ഥാപനങ്ങൾ മുതലായവയുടെ നിയന്ത്രണവും ക്രമപ്പെടുത്തലും നിയമത്താൽ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ഏജൻസിയാണ് CRA. 2018 മാർച്ച് മാസത്തിൽ നടന്ന പ്രതിനിധിയോഗത്തിലാണ് ചർച്ച് റെജിസ്ട്രേഷന് വേണ്ടി ഒരു പ്രേത്യക കമ്മിറ്റി രൂപീകരിക്കുവാനും അതിനുവേണ്ടിയുള്ള പ്രാഥമീക നടപടികൾ ആരംഭിക്കുന്നതിനുമുള്ള തീരുമാനമുണ്ടായത്.

തുടർന്ന് രണ്ടു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോർക്ക് സീറോ-മലബാർ ചർച്ചിന് ചാരിറ്റി റെഗുലേറ്റർ, രെജിസ്ട്രേഷൻ അനുവദിച്ചു നൽകിയത്. ചാരിറ്റി രെജിസ്ട്രേഷൻ അതോറിറ്റിയുടെ ചട്ടങ്ങൾക്കും നിർദേശങ്ങൾക്കും വിധേയമായും, കോർക്ക് സീറോ-മലബാർ ചർച്ച് (യൂറോപ്യൻ അപോസ്റ്റോലിക് വിസിറ്റേഷൻ)ന്റെ ബൈലോയിൽ അധിഷ്ടിതവുമായിട്ടാണ് ചാരിറ്റി രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: