നക്ഷത്രങ്ങളും, പുൽകൂടുകളും ഒരുക്കി ഉണ്ണിയേശുവിന്റെ തിരുപിറവിയായ ക്രിസ്മസിനെ വരവേറ്റ് ലോകം

ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശങ്ങൾ നൽകികൊണ്ട് ലോകമെമ്പാടും ക്രിസ്മസ് ആഘോഷത്തിൽ. സ്നേഹത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. തിരുപിറവിയെ അനുസ്മരിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ കോടികണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബദലഹേമിലും, നേറ്റിവിറ്റി ദേവാലയത്തിലും … Read more