‘പകൽ ഇരുട്ടായി’- നൂറ്റാണ്ടിലെ പൂർണ വലയ സൂര്യഗ്രഹണം നിരീക്ഷിച്ച് മലയാളികൾ

കോഴിക്കോട് : നൂറ്റാണ്ടിലെ അപൂർവ ആകാശ വിസ്മയം വീക്ഷിച്ച് മലയാളികൾ. കേരളത്തിൽ പൂർണ വലയ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമായത് കാസർഗോഡ് ചെറുവത്തൂരിലായിരുന്നു. ഇവിടെ 5000 ത്തോളം ആളുകളാണ് ഗ്രഹണം വീക്ഷിക്കാൻ എത്തിയത്. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് ഇത്തവണ സൂര്യ ഗ്രഹണം പൂർണമായും ദൃശ്യമായത്.

ഇന്ന് 9.26 മുതൽ 9.30 വരെ നീണ്ടുനിന്ന ഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലിൽ ആയിരുന്നു. ഗ്രഹണ സമയം മുതൽ ഇരുട്ടാകുന്ന പ്രതീതിയാണ് വടക്കൻ കേരളത്തിൽ അനുഭവപ്പെട്ടത്. നഗ്നനേത്രങ്ങൾകൊണ്ട് സൂര്യ ഗ്രഹണം കാണരുതെന്ന് നിർദേശമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രഹണം കാണുന്നതിന് ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: