ക്രിസ്മസിനും ഹോങ്കോങ് ജനത തെരുവിൽ; പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരിക്ക്

ഹോങ്കോങ്: ക്രിസ്മസും പ്രക്ഷോഭ ദിനമാക്കി ഹോങ്കോങ് ജനത, പ്രക്ഷോഭത്തിനിടയിൽ ഇവർ ക്രിസ്മസും ആഘോഷിച്ചു. ക്രിസ്‍മസ് രാവില്‍ പ്രതിഷേധത്തിനിറങ്ങിയ ജനങ്ങള്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 25 പേര്‍ക്കാണ് പരിക്കേറ്റത്. ക്രിസ്‍മസ് രാത്രിയില്‍ തുടങ്ങിയ പ്രതിഷേധം അടുത്ത ദിവസം നേരം പുലര്‍ന്നിട്ടും തുടര്‍ന്നു. പോലീസിനെ പ്രതിരോധിക്കാൻ ചില കെട്ടിടങ്ങൾക്കും പ്രക്ഷോഭകാരികൾ തീയിട്ടു. ക്രിസ്‍മസ് രാവില്‍ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധിക്കാനായി തെരുവുകളിലിറങ്ങിയത്. ഷോപ്പിങ് മാളുകളിലും തെരുവുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം സമരക്കാർ ഒത്തുകൂടി. നേരം വെളുത്തിട്ടും പലയിടത്തും പ്രതിഷേധങ്ങള്‍ … Read more