മാണി സി കാപ്പൻ മന്ത്രിസഭയിലേക്കെന്ന് സൂചന

തിരുവനന്തപുരം: പാലായിലെ യുഡിഎഫ് കോട്ട തകർത്ത എൻ സി പി നേതാവ് മാണി സി കാപ്പൻ പിണറായി മന്ത്രിസഭയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭാ പുനഃസംഘടന ഇല്ലെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കിയെങ്കിലും, എൻ സിപിയിലെ നിലവിലെ മന്ത്രിയെ മാറ്റി പകരം മാണി സി കാപ്പനെ തെരഞ്ഞെടുക്കാൻ എൻ സി പി യിൽ ഒരു വിഭാഗം സർക്കറിൽ സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. നിലവിലെ എൻ സി പി മന്ത്രി എകെ ശശീന്ദ്രനെ എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എൻ സി പി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടിയുടെ വിയോഗത്തോടെ, അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. മാണി സി കാപ്പാന്‍ മന്ത്രിസഭയില്‍ എത്താനുള്ള സാധ്യതകളെ ഇടതുമുന്നണി നേതൃത്വവും തള്ളിക്കളയുന്നില്ല. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് തോമസ് ചാണ്ടി അനുസ്മരണം നടക്കുന്നുണ്ട്. അതിന് ശേഷം പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് പാര്‍ട്ടി നേതൃത്തിന്‍റെ തീരുമാനം. പാർട്ടി അധ്യക്ഷനായിരിക്കാൻ താത്പര്യമില്ലെന്ന് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: