‘നമ്മൾ നമുക്കായി’- പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ കേരള സർക്കാരിന്റെ പോർട്ടൽ ഒരുങ്ങി

തിരുവനന്തപുരം: അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കി സംസ്ഥാന സർക്കാർ പോർട്ടൽ. ‘നമ്മൾ നമുക്കായി’-എന്ന് പേരിട്ട പോർട്ടലിന്റെ ഔദ്യോകിയ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റീബിൽഡ് കേരള വെബ്സൈറ്റില്‍ കാണുന്ന ‘നമ്മള്‍ നമുക്കായ്’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ഈ പോർട്ടലിലേക്ക് കടക്കാം.

ഇന്ത്യക്കകത്തും,പുറത്തുമുള്ള വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായം രേഖപെടുത്താം. ഇംഗ്ലീഷിലും മലയാളത്തിലും അഭിപ്രായമിടാം. ഇതിന് സാധിക്കാത്തവർക്ക് കടലാസിൽ എഴുതി അപ്‌ലോഡ് ചെയ്യുകയുമാകാം. സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സർക്കാർ സംവിധനത്തിലുള്ള പോർട്ടൽ ആണിത്.

http://pcp.rebuild.kerala.gov.in/

Share this news

Leave a Reply

%d bloggers like this: