കേരളത്തിലും തടങ്കൽ പാളയങ്ങൾ വരുന്നു; നടപടികൾ ആരംഭിച്ച് സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: കേരളത്തിലും തടങ്കൽ പാളയങ്ങൾ ഉയരുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഇതിന്റെ ഭാഗമായി തടവിൽ കഴിയുന്ന വിദേശികളുടെ എണ്ണം എത്രയാണെന്നും കണക്കെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. വിവിധ കുറ്റങ്ങൾക്ക് തടവിലാക്കപ്പെടുകയോ, നാടുകടത്താൻ നിശ്ചയിച്ചിരിക്കുന്നതുമായ ആളുകൾ എത്രയാണെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് തേടിയിട്ടുളളത്. വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവർക്കും, കുറ്റവാളികളെന്ന് തെളിഞ്ഞവരെയും പാർ‌പ്പിക്കുന്നതിനായാണ് തടങ്കൽ പാളയങ്ങൾ ഒരുക്കുന്നത്. എന്നാൽ‌ ഇതിനാവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമായതിന് ശേഷം കെട്ടിടം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് … Read more