ഡൽഹി നേരിടുന്നത് 118 വർഷത്തിനിടയിലെ കൊടിയ ശൈത്യം

ന്യൂഡൽഹി: ഡൽഹി നേരിടുന്നത് നൂറ്റാണ്ടിലെ കൊടിയ ശൈത്യം. താപനില ഇന്ന് രാവിലെ 2.4 ഡിഗ്രിയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ശരാശരി താപനില താഴ്ന്നതോടെ പകല്‍സമയത്തെ തണുപ്പ് വർധിച്ചു.1919ലാണ് സമാനമായ സാഹചര്യം മുമ്പുണ്ടായത്. 19.8 ഡിഗ്രിയായിരുന്നു അന്ന് ശരാശരി താപനില. താപനിലയിൽ ഇനിയും കുറവ് നേരിട്ടാൽ വിമാനസർവീസുകൾ ഉൾപ്പെടെയുള്ള ഗതാഗതം തടസ്സപ്പെട്ടേക്കും. വരും ദിവസങ്ങളിൽ വീണ്ടും മൂടൽ മഞ്ഞു ശക്തമായേക്കുമെന്നും ഡൽഹി കലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കയിട്ടുണ്ട്.

തൊട്ടടുത്ത നഗരമായ ചണ്ഡിഗഢിൽ താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയാണ്. രാജസ്ഥാനില വിവിധയിടങ്ങളിൽ 3 ഡിഗ്രി വരെ താപനില താഴ്ന്നു. ലഡാക്ക്, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ ഞായറാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഡൽഹിയിൽ അതികഠിനമായ മൂടൽ മഞ്ഞിനെ തുടർന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: