അയർലണ്ടിൽ പടർന്നു പിടിക്കുന്ന  പനി; ഇതുവരെ  18 മരണങ്ങൾ

കനത്ത ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ് .മരിച്ചവരിൽ കുട്ടികളും  പനിയുടെ  ലക്ഷണങ്ങൾ   ഉള്ള ആളുകളെ കൊണ്ട് എല്ലാ അത്യാഹിത വിഭാഗങ്ങളും നിറയുകയാണ് .ഇതിൽ പല ആളുകളും  പരിശോധനയ്ക്കു വേണ്ടി കാത്തിരിക്കുന്നതും  ആശുപത്രിക്കും ആരോഗ്യ വകുപ്പിനും കൂടുതൽ  ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്  .

ഇതു  വരെ 18 ആളുകൾ മരിച്ചതായിട്ടാണ് റിപോർട്ടുകൾ .പനിയുടെ  സീസൺ
നീണ്ടുപോവാൻ സാധ്യത ഉള്ളത് കൊണ്ട്   മരണങ്ങളും കൂടാൻ സാധ്യതയുണ്ടെന്നാണു കണക്കു കൂട്ടൽ .അത് കൊണ്ട് കനത്ത ജാഗ്രത നിർദേശമാണുള്ളത്   . ഈ പ്രാവശ്യത്തെ പനിയുടെ സീസൺ കുറച്ചു  നേരത്തെയാണ് വന്നത് ആരോഗ്യവകുപ്പ്പ്  കൊടുത്തിരിക്കുന്ന  മുന്നറിയിപ്പ് 5 ആഴ്ചത്തേയ്ക്കാണ് .

ഏകദേശം 27000  പനി  ബാധിച്ച ആളുകൾ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ആഴ്ചയോടെ   വന്നിട്ടുണ്ട് .  ഇതു  കഴിഞ്ഞ    വർഷത്തേക്കാളും   8 ശതമാനം കൂടുതൽ ആണ് .കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ  ഫ്‌ളു വാക്സിൻ   ആശുപത്രിയിലും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്കും കൊടുത്തിട്ടുണ്ട് .ആരോഗ്യ വകുപ്പ്  ആളുകളോട് പനി  വന്നാൽ വീട്ടിൽ തന്നെ ഇരുന്നു പറ്റുന്ന രീതിയിൽ  പരമാവധി രോഗത്തെ പ്രതിരോധിക്കാൻ    പറയുന്നു .ആളുകളുടെ എണ്ണം കൂടുന്ന കാരണം പനിയുടെ ലക്ഷങ്ങൾ കണ്ടു തുടങ്ങിയാൽ ജിപിയെ  ഫോണിൽ വിളിച്ചു സംസാരിക്കാനാണ് ആരോഗ്യ മന്ത്രി പറയുന്നത് .  

പിന്നെ  പനിയുടെ തീവ്രത  കൂടുതലാണെങ്കിൽ ഉദാഹരണത്തിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകുക അതിനു അത്യാഹിത വിഭാഗത്തിൽ പോകുക തന്നെ  വേണം എന്നും ആരോഗ്യ  വകുപ്പിലെ അധികൃതർ   കൂടി ചേർക്കുന്നു .

Share this news

Leave a Reply

%d bloggers like this: