മഹാരാഷ്ട്രയിൽ അജിത്പവർ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന

മുംബൈ : മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത്ത് പവാര്‍ എത്തിയേക്കുമെന്ന് സൂചന. നാളെ ശിവസേനയുടേയും എന്‍സിപിയുടേയും കോണ്‍ഗ്രസിന്റേയും അംഗങ്ങളെ ഉള്‍പ്പെടുത്തി മഹാവികാസ് അഖാഡി മന്ത്രിസഭ വികസിപ്പിക്കുകയാണ് നാളെ. ഇതുവരെ മൂന്ന് പാര്‍ട്ടികളില്‍ നിന്നും രണ്ട് വീതം മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉദ്ധവ് താക്കറെയും, ശരദ് പവാറും നടത്തിയ ചര്‍ച്ചയിലാണ് അജിത്ത് പവാറിനെ ഉപമുഖ്യമന്ത്രിയായി തിരിച്ചുകൊണ്ടുവരാന്‍ ധാരണയായത്. എന്‍സിപിയില്‍ നിന്ന് നിലവില്‍ ജയന്ത് പാട്ടീലും ഛഗന്‍ ഭുജ്ബലുമാണ് മന്ത്രിമാരായിട്ടുള്ളത്. ശിവസേനയിൽ നിന്ന് … Read more