പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഇതിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളവും. കേന്ദ്രസർക്കാരിന്റെ ഈ നിയമത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ‘പൗരത്വ നിയമം ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നതല്ല. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കും. നിയമം പാർലമെൻ‌റിൽ അവതരിപ്പിച്ചതിന് പിന്നാലെ രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്’. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിന് പിന്നാലെ എൻ‌ആർസി നടപ്പാക്കുമെന്ന് പറയുമ്പോൾ ഉയർന്ന മറ്റൊരു ആശങ്ക പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങളെ കുറിച്ചാണ്. അത്തരം ഒരു നടപടികളും സംസ്ഥാനം സ്വീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. അതേസമയമ രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു സംസ്ഥാന നിയമസഭയിൽ പ്രമേയം വരുന്നത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരണം.

നിയമസഭയിൽ പ്രമേയം പാസാക്കി പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്‍റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. പതിനെട്ട് പേരുടെ പാനലാണ് പ്രമേയാവതരണത്തിന് ശേഷം നിയമസഭയിൽ സംസാരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു സംസ്ഥാന നിയമസഭയിൽ പ്രമേയം വരുന്നത്. പ്രമേയത്തിൽ എല്‍.ഡി.എഫിനും യു.ഡി.എഫിനും യോജിപ്പായതിനാല്‍ പ്രമേയം പാസാക്കുന്നതിനു മറ്റു തടസ്സങ്ങളുണ്ടാവില്ല.

Share this news

Leave a Reply

%d bloggers like this: