പാസ്സ്‌പോർട്ട് വലിച്ചുകീറുന്നു ,എയർപോർട്ടിൽ ഇമ്മിഗ്രേഷൻ കൺട്രോളുകൾ കർശനമാക്കുന്നു .

ഫ്ലൈറ്റിൽ വന്നിറങ്ങിയ ശേഷം പാസ്സ്‌പോർട്ട്  വലിച്ചു കീറി  കളയുന്നത്  പതിവാകുന്നു . പാസ്സ്‌പോർട്ട്  വലിച്ചു കീറി കളഞ്ഞ ശേഷം ഒരു  രാജ്യത്തോടും  ബന്ധവും ഇല്ല , വീടും കൂടും ,ആരോരുമില്ല  എന്ന് പറഞ്ഞു അന്താരാഷ്ട്ര സംരക്ഷണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത് .അയർലൻഡ് പോലെ ഒരു ലിബറൽ രാജ്യത്തെ ചൂഷണം  ചെയ്യുകയാണ് ഇങ്ങനെയുള്ള ആൾകാർ .ഈ സ്ഥിതിയുടെ പ്രശ്‍നം യഥാർത്ഥമായി സംരക്ഷണം   ആവശ്യമുള്ളവർക്ക് കിട്ടാതെ വരും   എന്നുള്ളതാണ് .


  ഇപ്പോ  നടക്കുന്നത്  എയർക്രാഫ്റ്റിൽ  നിന്ന് ഇറങ്ങിയതിന്
ശേഷം  ഇമ്മിഗ്രേഷൻ കോൺട്രോളിനു മുൻപ്   പാസ്പോർട്ട്  നശിപ്പിക്കുകയാണ്. അത് കൊണ്ട്  എയർക്രാഫ്റ്റിന്റെ  അടുത്ത്  തന്നെ ഇവരെ നിയന്ത്രിക്കാനുള്ള     സൗകര്യം   ഡബ്ലിന് എയർപോർട്ട് ഉണ്ടാക്കിയിരിക്കയാണ് ,എന്നിട്ടു   വ്യാജ   പാസ്സ്‌പോർട്ട്  ഉള്ളവരെ അപ്പൊ തന്നെ തിരിച്ചു അയക്കുകയാണ്  ഇങ്ങനെ വരുന്ന ആളുകൾ അന്താരാഷ്ട്ര സംരക്ഷണം  
 അപേക്ഷിക്കുന്നതിനു  മുൻപ്  തിരിച്ചു എവിടുന്നാണോ കയറിയത് അവിടെ കൊണ്ട് വിടണമെന്ന്  എയർലൈൻസിന് കർശന നിർദേശവും കൊടുത്തിട്ടുണ്ട് .


 ഇങ്ങനെ  വരുന്ന ആളുകളിൽ കൂടുതൽ അൽബേനിയയിൽ നിന്നും ജോർജിയയിൽ   നിന്നുമാണ് എന്നാണ്  അറിയാൻ  കഴിഞ്ഞത് .അത്  സുരക്ഷിത  രാജ്യമായി  ലിസ്റ്റ് ചെയ്തിട്ടുള്ളത് കൊണ്ട് അവരെ തിരിച്ചയക്കാൻ എളുപ്പമാണ് ( പൊതുവേ അന്താരാഷ്ട്ര സംരക്ഷണം സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ ജീവിക്കാൻ ബുദ്ധിമുട്ടുളവർക്കും  രാഷ്ട്രീയപരമായി  വേട്ടയാടപ്പെടുന്നവർക്കുമുള്ളതാണ് ഒരു ഉദാഹരണത്തിന് ശ്രീലങ്കയിൽ തമിഴർ).ഈ വർഷം  മാത്രം ഇങ്ങനെ  വന്ന  6000   ആളുകളെ  ഡബ്ലിന്    എയർപോർട്ടിന്നു  മാത്രം  തിരിച്ചു വിട്ടിട്ടുണ്ടെന്നാണ്  അറിയാൻ കഴിഞ്ഞത് .ഇതിൽ എല്ലാ രാജ്യങ്ങളിന്നും ഉള്ള ആളുകളുണ്ട് .

Share this news

Leave a Reply

%d bloggers like this: