ഗോൾവേയിൽ ക്രിസ്തുമസ് പുതുവത്സര മാമാങ്കം നാളെ

ഗോൾവേയിലെ ഇന്ത്യൻ പ്രവാസികളുടെ ആഘോഷമായ ജി ഐ സി സിyuv ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നാളെ വൈകിട്ട് തുടക്കം കുറിക്കും. ജി ഐ സി സി (ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ) യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഈ കൊല്ലവും വിപുലമായ രീതിയിൽ ആണ് സംഘടിപ്പിചിരിക്കുന്നത്.

നാളെ ഉച്ചക്ക് രണ്ടു മണിയോടെ ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വച്ചാണ് ആഘോഷങ്ങളുടെ മാമാങ്കത്തിനു കൊടി കയറുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ തുടങ്ങിയ ആകർഷകമായ നിരവധി പരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.
ഡബ്ലിൻ സോൾ ബീറ്റ്‌സ് അവതരിപ്പിക്കുന്ന തകർപ്പൻ ഗാനമേളയും, ഡബ്ലിൻ റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 0894871183, 0876455253, 0877765728
പ്രോഗ്രാമിൽ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക..
Jomit : 0879443373
Arun : 0872872822
Harish : 0892348132

ടിക്കറ്റിനു

https://tickets.meeti.us/e/95/galway-community-new-year-celebrations?fbclid=IwAR0fXqLRIMS2HI1JOkzpvFEmFPdwcKeH-mfDadHK2a7B5jDv6TIEqPR_evk

Share this news

Leave a Reply

%d bloggers like this: