ഡബ്ലിനിൽ 9 വയസുള്ള മകളെ ക്രൂരമായി മർദിച്ചതിന്  അറസ്റ്റിലായ ദമ്പതികളെ വിചാരണയ്ക്കയച്ചു 

ഡബ്ലിനിൽ  ഒൻപത് വയസുള്ള മകളെ ക്രൂരമായി  ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ദമ്പതികളെ കോടതി വിചാരണയ്ക്കയച്ചു. കുട്ടിയെ  ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റതിന്റെയും  കടിയേറ്റതിന്റെയും മുറിവുകളുണ്ട്. നീർവീക്കം ബാധിച്ച കുട്ടിയുടെ തലയ്ക്കും സാരമായ പരിക്കക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവിനും(35) പിതാവിനു(37)മെതിരെ കോടതി കുറ്റം ചുമത്തി. കഴിഞ്ഞ വർഷം ജൂലൈ 2 നാണ് പെൺകുട്ടിയെ ഡബ്ലിനിലെ വീട്ടിൽ നിന്നും ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചത്.ഇന്ന് ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്നു തെളിയുകയും … Read more