അയർലണ്ടിലെ ആദ്യ വുമൺ ഇന്റർനാഷണൽ മാസ്റ്ററായി ഇന്ത്യൻ വംശജയായ 14-കാരി ത്രിഷ

ചരിത്രം തിരുത്തികുറിച്ച് ത്രിഷ
.അയർലണ്ടിലെ ആദ്യ വുമൺ  ഇന്റർനാഷണൽ മാസ്റ്ററായി ത്രിഷ കന്യാമരാള .ഡബ്ലിനിൽ വച്ചു നടന്ന ടൂർണമെന്റിൽ ഒൻപതു റൗണ്ടുകളിൽ നിന്ന് ആറര പോയിന്റ് നേടിയാണ് ത്രിഷ ഈ ചരിത്ര നേട്ടം കൈവരിച്ചത്.  ഹൈദരാബാദ് സ്വദേശികൾ ആയ ദയാനന്ദ് – നന്ദിത ദമ്പതികളുടെ മകൾ ആണ് ത്രിഷ.

പോർട്ട്‌ലീഷിൽ എഞ്ചിനീയർ ആണ് ദയാനന്ദ്.മൈക്രോബയോളജിസ്റ്റ് ആണ് നന്ദിത. ത്രിഷയുടെ സഹോദരൻ തരുണും ചെസ്സ് കളിക്കാരൻ ആണ്. കഴിഞ്ഞ വർഷത്തെ ലീമെറിക്ക് ഓപ്പൺ ചാമ്പ്യൻ ആയിരുന്നു. ചെസ്സ് അയർലണ്ടിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇവർ രണ്ടു പേരും ചേർന്നു ഒരു യൂ ട്യൂബ് ചാനൽ നടത്തുന്നുണ്ട്. കൂടാതെ സ്കൂളിൽ ഒരു ചെസ്സ് ക്ലബും തുടങ്ങി. ലോക റാപിഡ് ചാമ്പ്യൻ ആയ ഹനെരു ഹംപിയെ ഇഷ്ട്ടപെടുന്ന ത്രിഷ ഈ വർഷം തന്നെ വുമൺ ഗ്രാൻഡ് മാസ്റ്റർ ആകുന്നതിനുള്ള പരിശ്രമത്തിലാണ്.  

 
തൃഷയെ ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ അഭിനന്ദിച്ചു.

Share this news

Leave a Reply

%d bloggers like this: