മണ്ണിലമര്‍ന്ന് നിയമലംഘനത്തിന്റെ ഹോളി ഫെയ്ത്ത്, ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയങ്ങൾ

മരട്: മരണ മണികൾ മുഴങ്ങിയതോടെ നിയമലംഘനത്തിന്റെ ഹോളിഫെയ്ത്ത് H2O, ആൽഫ സെറിൻ എന്നി സമുച്ചയങ്ങൾ ആയിരങ്ങള്‍ നോക്കിനില്‍ക്കെ മണ്ണിലമര്‍ന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഈ ഫ്‌ളാറ്റാണ്‌ ശനിയാഴ്ച പകല്‍ 11.15-ന് ശേഷം അവസാന സൈറണ്‍ മുഴങ്ങിയതോടെ സര്‍വ്വ സുരക്ഷാസന്നാഹങ്ങളോടെ നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ത്തത്.19 നിലകളായിരുന്നു ഹോളിഫെയിത്തിൽ ഉണ്ടായിരുന്നത്‌.


ഇതിന് പിന്നാലെ 25 മിനിറ്റിന്റെ ഇടവേളയില്‍ അല്‍ഫാ സെറിന്റെ ഇരട്ട കെട്ടിടവും സ്‌ഫോനത്തിലൂടെ തകര്‍ത്തു. സൈറണ്‍ മുഴങ്ങിയതിന് പിന്നാലെയാണ് അല്‍ഫാ സെറിൻ തകര്‍ത്തത്. ആദ്യം, ഇരട്ട നിര്‍മാണത്തിലെ ചെറിയ ഫ്‌ളാറ്റും പിന്നീട്‌ വലിയ ഫ്‌ളാറ്റുമാണ് തകര്‍ന്നുവീണത്‌.
അരമണിക്കൂറിനിടയിലാണ് രണ്ട് ഫ്‌ളാറ്റുകളും തകര്‍ത്തത്. ആദ്യ ഫ്‌ളാറ്റ്  ഹോളി ഫെയ്ത്ത് എച്2ഒ 11.19നും  11.44ന്  അല്‍ഫാ സെറിനും തകര്‍ക്കുകയായിരുന്നു. ഇതോടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനായുള്ള ഇന്നത്തെ സ്‌ഫോടനങ്ങള്‍ അവസാനിച്ചു.

നെട്ടൂരിലെ 15 നിലകളുള്ള ജെയിന്‍ കോറല്‍കോവ്, കണ്ണാടിക്കാട്ടെ 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഞായറാഴ് സ്ഫോടനം നടക്കും.
കാലമെത്ര കഴിഞ്ഞാലും നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനുള്ള ഉദാഹരണമായി മാറുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്കുമേലുണ്ടായ സുപ്രീംകോടതി ഉത്തരവ്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതിന്റെ ഓര്‍മപ്പെടുത്താല്‍ കൂടിയായി മാറുകയായിരുന്നു സുപ്രധാനമായ കോടതി വിധി.

ഇതോടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനായുള്ള ഇന്നത്തെ സ്‌ഫോടനങ്ങള്‍ അവസാനിച്ചു. നെട്ടൂരിലെ 15 നിലകളുള്ള ജെയിന്‍ കോറല്‍കോവ്, കണ്ണാടിക്കാട്ടെ 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഞായറാഴ് സ്ഫോടനം നടക്കും.
കാലമെത്ര കഴിഞ്ഞാലും നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനുള്ള ഉദാഹരണമായി മാറുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്കുമേലുണ്ടായ സുപ്രീംകോടതി ഉത്തരവ്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതിന്റെ ഓര്‍മപ്പെടുത്താല്‍ കൂടിയായി മാറുകയായിരുന്നു സുപ്രധാനമായ കോടതി വിധി.

Share this news

Leave a Reply

%d bloggers like this: