അയർലണ്ടിൽ നാളെ (തിങ്കൾ ) ഓറഞ്ച് അലെർട്ട്

അയർലണ്ട് മുഴുവൻ കനത്ത ജാഗ്രത ,  അയർലണ്ടിൽ തിങ്കളാഴ്ച  രാവിലെ 7-  മണി  മുതൽ  ഓറഞ്ച്  അലേർട്ട് ,കൊടുങ്കാറ്റിൽ   നാശ നഷ്ടങ്ങൾക്കു സാധ്യത.


11 കൗണ്ടികളിൽ മാത്രം പ്രഖ്യാപിച്ചിരുന്ന  ഓറഞ്ച്   അലേർട്ട് രാജ്യം മുഴുവൻ പ്രഖ്യാപിച്ചു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . അതിശക്തമായ    മഴയും കൊടുങ്കാറ്റും  ചേർന്ന് കടൽ ക്ഷോഭത്തിനുള്ള സാധ്യതയും   ഉണ്ടെന്നും  മെറ്റ് ഐറാൻ  പറയുന്നു .  

അറ്റലാന്റിക്കിൽ  നിന്ന്   വീശി   അടിക്കുന്ന ‘ബ്രെണ്ടൻ’ കൊടുങ്കാറ്റ് വടക്കു പടിഞ്ഞാറൻ   മേഖലയെ  ശക്തമായി ബാധിക്കുമെന്നാണ്‌ കണക്കു  കൂട്ടൽ  . തിങ്കളാഴ്ച  രാവിലെ    7 –
 മണി   മുതലാണ്   മുന്നറിയിപ്പ് ഉള്ളത് .60  മുതൽ   70  കിലോമീറ്ററിൽ  തുടങ്ങുന്ന കാറ്റിന്റെ  ശക്തി  പിന്നീട് 110  മുതൽ 120  കിലോമീറ്ററിൽ  വേഗതയിൽ   വീശാൻ സാധ്യതയുണ്ട്  എന്ന്   മെറ്റ് ഐറാൻ  കൂട്ടിച്ചേർത്തു .  കടൽ തീരത്തു താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും പറയുന്നു .

ഗതാഗത തടസ്സം ഉണ്ടാകാൻ  സാധ്യത വളരെ  കൂടുതലാണെന്നു   കൊണ്ട് ദീർഘ ദൂരം യാത്ര  ചെയ്യുന്നവർ  ശ്രദ്ധിക്കുക .    കൊടുങ്കാറ്റിന്റെ തീവ്രതയ്ക്കു അനുസരിച്ചു സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാനും സാധ്യത ഉണ്ട് .അറ്റ്ലാന്റിക് സമുദ്രത്തിൽ   ഉണ്ടായ ഒരു ന്യുന മർദ്ദനമാണ് കൊടുങ്കാറ്റായി വീശുന്നത് .അയർലണ്ട് ഒരു ദ്വീപ സമൂഹമായതു കൊണ്ട് കൊടുങ്കാറ്റിന്റെ ഈർപ്പം  പെട്ടെന്നു  വിട്ടു  പോകാത്തത് കൊണ്ട് ശക്തമായ    മഴയും  ഉണ്ടാവുന്നതാണ്  .

Share this news

Leave a Reply

%d bloggers like this: