സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിമാന യാത്രയ്ക്ക്  ഇനി മുതൽ കാർബൺ നികുതിയും

ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്കും ഓഫീസുകൾക്കും വ്യോമ ഗതാഗതം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കാർബൺ പ്രസരണത്തിന്റെ അളവിനനുസരിച്ച് നികുതി ചുമത്തും.
ഹരിതഗൃഹ വാതക പ്രഭാവം  കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് Public Expenditure & Reform വകുപ്പുമന്ത്രി Paschal Donohoe പറഞ്ഞു .


ജനുവരി 1 മുതലുള്ള കാർബൺ പ്രസരണത്തിന്റെ അളവ് കണക്കാക്കാനാണ് ഉദ്യോഗസ്ഥരോട്  ആവശ്യപ്പെട്ടത്. ടണ്ണിന് 26 ഡോളറാണ് നിലവിലെ കാർബൺ ടാക്സ് നിരക്ക്.
ഓരോ ഡിപ്പാർട്ട്‌മെന്റിന്റെയും കാർബൺ പുറം തള്ളൽ നികുതി കണക്കാക്കി ആ തുക യാത്രാ ബജറ്റിൽ ഉൾപ്പെടുത്താനും ആ തുക ക്ലൈമറ്റ് ആക്ഷൻ ഫണ്ടിലേക്ക് അനുവദിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഈ തുക  ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.കാലാവസ്ഥാ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ പൊതുമേഖലയെ സജ്ജമാക്കേണ്ടത്  അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.


സർക്കാർ വിമാന യാത്രാ ചെലവ് വർദ്ധിപ്പിക്കുന്നതും നിലവിലുള്ള യാത്രാ ബജറ്റുകളിൽ കാർബൺ നികുതി ഏർപ്പെടുത്തുന്നതും വിമാനയാത്രകളുടെ എണ്ണം കുറയ്ക്കുന്നതിന് വകുപ്പുകളെ പ്രേരിപ്പിക്കുമെന്നും അത് നമ്മുടെ ഹരിതഗൃഹ വാതക പ്രവാഹം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതിയിലൂടെ ലഭിക്കുന്ന തുക അയർലണ്ടിലെ പുതിയ പദ്ധതികളിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു .


വാണിജ്യ വിമാന സർവീസുകൾക്കായി, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നൽകുന്ന ട്രാവൽ കാൽക്കുലേറ്റർ, കാർബൺ പ്രവ ഭം കണക്കാക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു .


യാത്ര വേളകളിൽ മണിക്കൂറിൽ 2 ടൺ കാർബൺ പുറത്തുവിടുന്ന ഗവൺമെന്റ് ലിയർ ജെറ്റിന്റെ യാത്രകളും പ്രതിരോധ വകുപ്പ് പരിശോധിക്കും. ക്ലൈമറ്റ് ആക്ഷൻ ഫണ്ടിലേക്കുള്ള പേയ്‌മെന്റുകൾ 2021 ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും ഇതിനോടൊപ്പം  വിമാനത്തിൽ സഞ്ചരിച്ച ദൂരം  വ്യക്തമാക്കുന്ന രേഖകളും നൽകണമെന്നും അദ്ദേഹം പറഞ്ഞു

Share this news

Leave a Reply

%d bloggers like this: