കോർക്കിൽ തീ പടർന്ന  വീട്ടിൽ നിന്ന് 3-കുട്ടികളെ രക്ഷിക്കാൻ സഹായിച്ച  ഇന്ത്യൻ വംശജന്  അഭിനന്ദന പ്രവാഹം 

കോർക്കിൽ തീ പിടിച്ച വീട്ടിൽ നിന്ന് ജീവൻ പണയപ്പെടുത്തി അതിസാഹസികമായി മൂന്നു കുട്ടികളെ രക്ഷിക്കാൻ സഹായിച്ച  ഇന്ത്യൻ സ്വദേശിക്ക് അഭിനന്ദന പ്രവാഹം. ഇന്ത്യൻ വംശജനായ ദിനകർ  ലഗാലിയാണ്  നാട്ടുകാരുടെ ഹീറോ ആയി മാറിയത്. 

കോർക്കിലെ ബ്ലാർണി സ്ട്രീറ്റിലെ  മൊണസ്റ്ററി അവന്യുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ശനിയാഴ്ച  പുലർച്ചെ നാലു മണിക്കാണ് തീ പിടുത്തം സംഭവിച്ചത്. ഉറക്കത്തിൽ ആയിരുന്ന ദിനകറിനെ മകൾ ആണ് അടുത്ത വീട്ടിലെ തീ കണ്ടു വിളിച്ചു ഉണർത്തിയത്. തീ പിടിച്ചു പുക നിറഞ്ഞ അടുത്ത വീടിലെ വാതിലുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ഫയർ സർവീസുകാർ വരുന്നത് വരെ കാത്തിരിക്കാൻ സമയം ഇല്ല എന്ന് മനസിലാക്കിയ ദിനകർ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു കോണി എടുത്തു കൊണ്ടു വന്നു അതിൽ കൂടി കയറി തുറന്നു കിടന്ന മുകളിലെ ജനലിലൂടെ അകത്തു കയറിയാണ് തീ നാളങ്ങൾ നിറഞ്ഞ മുറിയിൽ നിന്ന്  മൂന്നു കുട്ടികളെ രക്ഷിച്ചത്. കോണിയുമായി എത്തിയപ്പോൾ  ദിനകറിന് ഒപ്പം 
അയല്‍ക്കാരനും സഹായത്തിന് ഉണ്ടായിരുന്നു.

കോണിയും കൊണ്ടു ആറടി പൊക്കം ഉള്ള ഗാർഡൻ ഫെൻസിങ് ചാടി കടന്ന് ആണ് ദിനകർ രക്ഷപ്രവർത്തനം നടത്തിയത്. ആ സമയത്ത് എങ്ങനെ ആണ് അത്രയും പൊക്കം ചാടി കടന്നത് എന്ന് അറിയില്ല എന്നും അതിൽ അത്ഭുതം തോന്നുന്നു എന്നും പിന്നീട് ദിനകർ പ്രതികരിച്ചു. ദിനകറിനും നിസാര പരിക്കുകൾ സംഭവിച്ചു എങ്കിലും ഗുരുതരം അല്ല.കഴിഞ്ഞ പതിമൂന്ന് വർഷം ആയി കോർക്കിൽ ആണ് ദിനകർ താമസിക്കുന്നത്.   

Share this news

Leave a Reply

%d bloggers like this: